

പ്രഭാസ് ആരാധകര്‍ക്ക് ആവേശമായി രാജാസാബിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. റിബല്‍ സാബ് എന്ന് തുടങ്ങുന്ന തട്ടുപൊളിപ്പന്‍ താളത്തിനൊത്ത് ചുവട്വയ്ക്കുന്ന പ്രഭാസിന്‍റെ സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോയും കളര്‍ഫുള്‍ ഡ്രസ്സില്‍ ആടിപ്പാടുന്ന ചിത്രങ്ങളും അടങ്ങുന്നതാണ് ലിറിക്കല്‍ വീഡിയോ. തമന്‍ എസ് ഒരുക്കിയിരിക്കുന്ന ത്രസിപ്പിക്കുന്ന താളത്തിനൊത്ത് റിബല്‍ സാബ് എന്ന ഗാനം ആലപിച്ചിരിക്കുന്നത് നസീറുദീനും ബ്ലേസും ചേര്‍ന്നാണ്. ‘മംഗളമൂര്‍ത്തേ കനിയൂ’ എന്ന് തുടങ്ങുന്ന ഭക്തിരസപ്രധാനമായ മറ്റൊരു ഭാഗവും ഈ ഗാനത്തിനുണ്ട്. ജനുവരി ഒന്‍പതിനാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സെപ്തംബര്‍ 29 പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലര്‍ വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാന്റസി ചിത്രമെന്ന വിശേഷണത്തിന് പൂര്‍ണ്ണമായും നീതിപുലര്‍ത്തുന്നതായിരുന്നു രാജാസാബിന്‍റെ ട്രെയിലര്‍.
40,000 സ്‌ക്വയർഫീറ്റിലൊരുക്കിയ പടുകൂറ്റന്‍ ഹൊറർ ഹൌസ് ആണ് ചിത്രത്തിലെ ഹൈലൈറ്റ്. മലയാളി ആര്‍ട്ട് ഡയറക്ടര്‍ രാജീവനാണ് ഈ സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 1,200 കോടി രൂപയുടെ ബ്ലോക്ക്ബസ്റ്റർ കളക്ഷന്‍ റിക്കോര്ഡ് നേടിയ ‘കൽക്കി 2898 എഡി’ക്ക് ശേഷം എത്തുന്ന ഈ പ്രഭാസ് ചിത്രം വന്‍ വിജയമാകുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. റൊമാന്റിക് രംഗങ്ങളിലും അമാനുഷിക രംഗങ്ങളിലും ഒരുപോലെ കത്തിക്കയറുന്ന പ്രഭാസിനെ ട്രെയിലറില്‍ കാണാന്‍ കഴിയും. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.
അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്റർടെയ്നറായ ‘രാജാസാബ്’ ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ സി കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ
more recommended stories
Beypore International Water Fest Gets UnderwayKOZHIKODE:The Beypore International Water Fest, heralded.
Wonderla Kochi Unveils Two New High-thrill Rides Ahead of the Holiday SeasonKOCHI:Wonderla Holidays Ltd., India’s largest amusement.
Padma Bhushan Pt. Vishwa Mohan Bhatt Enchants Rajagirikochi:Padma Bhushan awardee and world-renowned Mohan.
Vedanta to Present Jaigarh Heritage Festival at Jaipur’s Iconic FortJAIPUR:Vedanta Ltd, world’s leading critical minerals,.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവിലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവിവിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുംതിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.
യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍ സൗകര്യം ലഭ്യമാക്കുംകൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.
പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്കൊച്ചി: പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.
Federal Card Services Founders Launch MATE Foundation In India To Inspire Football, Community, And Cultural ExchangeThis long-term Argentina–India collaboration aims to.