

കൊച്ചി:
ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, യുണൈറ്റഡ് നേഷന്‍സ് ഗ്ലോബല്‍ കോംപാക്റ്റ് നെറ്റ്‌വര്‍ക്ക് ഇന്ത്യ (യുഎന്‍ ജിസിഎന്‍ഐ) യുമായി സഹകരിച്ച് തമിഴ്‌നാട്ടില്‍ ഡിജിറ്റല്‍, സ്‌റ്റെം (സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ്) വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി ‘ഡിജി അറിവ്‌ടെക് വഴി വിദ്യാര്‍ഥികളെ ശാക്തീകരിക്കല്‍’ എന്ന വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു. ഈ പദ്ധതിയുടെ ഭാഗമായി കാഞ്ചീപുരം, റാണിപേട്ട് ജില്ലകളിലെ 10 സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും, സ്‌റ്റെംഡിജിറ്റല്‍ പഠന സംവിധാനങ്ങള്‍ സജ്ജമാക്കുകയും, അധ്യാപക പരിശീലനം നല്‍കുകയും, ഏകദേശം 3,000 വിദ്യാര്‍ഥികള്‍ക്ക് സമഗ്ര വികസനം ഉറപ്പാക്കുകയും ചെയ്യുമെന്ന് സാംസങ് അറിയിച്ചു.
യുഎന്‍ ജിസിഎന്‍ഐ നടത്തിയ പഠന ഫലങ്ങളും, ശ്രീപെരുമ്പത്തൂരിലെ സാംസങ് ജീവനക്കാരുടെയും പ്രദേശവാസികളുടെയും നിര്‍ദ്ദേശങ്ങളും പരിഗണിച്ചാണ് പരിപാടി രൂപകല്‍പ്പന ചെയ്തത്. ബാല (ബില്‍ഡിങ് ആസ് ലേണിങ് എയ്ഡ്) ഡിസൈന്‍ അടിസ്ഥാനത്തിലുള്ള ക്ലാസ്‌റൂം മെച്ചപ്പെടുത്തല്‍, ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍, സ്‌റ്റെം വിഷയങ്ങളിലെ പ്രവര്‍ത്തനാധിഷ്ഠിത പഠനം, അധ്യാപക പരിശീലനം, സ്‌പോര്‍ട്‌സ് കിറ്റുകള്‍, തമിഴ്-ഇംഗ്ലീഷ് മത്സരപരീക്ഷാ പുസ്തകങ്ങളുള്ള ലൈബ്രറികള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, ഹെല്‍ത്ത് അവയര്‍നസ് ക്യാമ്പുകള്‍, സ്‌കൂള്‍കമ്മ്യൂണിറ്റി ആഘോഷങ്ങള്‍ തുടങ്ങി നിരവധി ഇടപെടലുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈ കോട്ടൂര്‍പുരത്തെ അണ്ണാ സെഞ്ചുറി ലൈബ്രറിയില്‍ നടന്ന ഉദ്ഘാടനത്തിന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി തിരു. ഡോ. ആന്‍ബില്‍ മഹേഷ് പൊയ്യാമൊഴി, കാഞ്ചീപുരം, റാണിപേട്ട് ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
more recommended stories
KSUM Launches Workspace Demand SurveyKOCHI:Kerala Startup Mission (KSUM) has launched.
Vietjet Chairwoman Dr. Nguyen Thi Phuong Thao Awarded Vietnam’s Labor Hero TitleMUMBAI:Dr. Nguyen Thi Phuong Thao, Chairwoman.
IOCOD Infotech to Open New Office at Sahya Cyberpark on Jan 11KOZHIKODE:Software development major IOCOD Infotech is.
Godrej Strengthens its Presence in Kerala for Home LockersKOCHI:The Security Solutions business of Godrej.
Technopark Invites EoI from Co-Developers for ‘QUAD’ Project at TechnocityTHIRUVANANTHAPURAM:Technopark, India’s premier government-owned IT park.
Godrej Vikhroli Cucina’s “Jingle Bells Unwrapped” Has a New Tune for IndiaMUMBAI:For the longest time, the idea.
Exclusive Christmas Offers from Voltas & Voltas BekoMUMBAI:This festive season, Voltas Limited, India’s.
Italian Diplomat Visits Technopark; Hails Kerala’s Rise in Technology SectorTHIRUVANANTHAPURAM:Walter Ferrara, Consul General of Italy.
- KSUM’s IEDC Summit Showcases Scale of Youth Innovation
KASARAGOD:Driven by innovation and entrepreneurial spirit.
KSUM CEO Opens Makerspace at LBS Engg CollegeKASARAGOD:Kerala Startup Mission (KUM) CEO Anoop.