

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്നതിന് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ എഐ ലേര്‍ണിംഗ് പ്ലാറ്റ് ഫോമായ സുപലേണ്‍ വ്യവസായ മന്ത്രി പി.രാജീവ് പുറത്തിറക്കി. ഞായറാഴ്ച സമാപിച്ച മവാസോ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചാണ് കെഎസ് യുഎമ്മിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എഡ്യുടെക് കമ്പനിയായ ആംഗിള്‍ ബിലേണ്‍ വികസിപ്പിച്ച സുപലേണ്‍ പുറത്തിറക്കിയത്.
ഓരോ കുട്ടിയുടെയും പഠനത്തിലെ പോരായ്മകള്‍ എഐ വിലയിരുത്തലിലൂടെ തിരിച്ചറിഞ്ഞ് അനുയോജ്യമായ വ്യക്തിഗത പരിശീലനം ലഭ്യമാക്കാന്‍ സുപലേണിലൂടെ സാധിക്കും. പഠന സാമഗ്രികള്‍ക്ക് പുറമെ പഠന പദ്ധതി തയ്യാറാക്കുന്നതിനും മികച്ച പഠനരീതി കണ്ടെത്തുന്നതിനുമുള്ള മാര്‍ഗനിര്‍ദേശവും ഇതിലൂടെ ലഭ്യമാകും. എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ് ഫോമിലൂടെ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് എഐ സഹായത്തോടെ മറുപടി ലഭിക്കും.
സ്കൂള്‍ വിദ്യാര്‍ഥികളുടെ പഠനം കൂടുതല്‍ എളുപ്പമാക്കുക, പഠനം സമ്മര്‍ദരഹിതമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് സുപലേണ്‍ വികസിപ്പിച്ചതെന്ന് സിഇഒ ആഷിഖ് മുഹമ്മദ് പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും മികച്ച എഐ ലേര്‍ണിംഗ് പ്ലാറ്റ് ഫോമായി ആഗോളതലത്തില്‍ സുപലേണിനെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ആംഗിള്‍ ബിലേണ്‍ സിഒഒ അല്‍ഷാദ്, മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്, എ.എ റഹിം എം.പി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സനോജ് വി.കെ, പ്രസിഡന്റ് വി. വസീഫ് എന്നിവരും പങ്കെടുത്തു.

more recommended stories
എച്ച്എൽഎൽ മൂഡ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വീരം എഫ് സിക്ക് വിജയംതിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ.
ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റിക്കായി കെ.പി.ഐ.ടി. ടെക്നോളജീസുമായി ബി.പി.സി.എല്‍. പങ്കാളിത്തംകൊച്ചി: കേരളത്തില്‍ ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍.
കെസിഎ പ്രസിഡൻ്റ്സ് കപ്പ് കിരീടം റോയൽസിന്ന്തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോൽസ്. ഫൈനലിലെ.
വാല്യു എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പദവി സ്കൂട്ടിന്തിരുവനന്തപുരം: 51ാമത് എടിഡബ്ല്യു എയര്‍ലൈന്‍ ഇന്‍ഡസ്ട്രി അച്ചീവ്.
അരുൺ മാമൻ ആത്മ ചെയർമാൻകൊച്ചി: ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (ആത്മ).
കൈകോര്‍ത്ത് റിലയന്‍സ് ജിയോയും മസ്ക്കും; ഇന്റര്‍നെറ്റിന് ഇനി ചെലവ് കുറയും; വേഗത കൂടുംമുംബൈ/കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്.
ഐഎസ്ഡിസിയും മാർ ഇവാനിയോസ് കോളജും ധാരണാപത്രം ഒപ്പുവെച്ചുതിരുവനന്തപുരം: ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ( ഐഎസ്ഡിസി),.
ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് ഇ-കൊമേഴ്സ് വിപണിയിലേക്ക് വഴിയൊരുക്കി ആമസോണ്‍ ഇന്ത്യ- യൂത്ത്4ജോബ്സ് സഹകരണംകൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട്.
കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും ടൈഗേഴ്സിനും വിജയംആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും.
വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള ഹാന്‍ഡ്ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തുതിരുവനന്തപുരം: വനിത സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക്.