Edition: International
Monday 15 December, 2025
BREAKING NEWS

IndiGo Crisis: DGCA Fires Inspectors, CEO Summoned Again

  • News
    • Kochi
    • Trivandrum
    • Kozhikode
  • Sports
  • Business
  • Health
  • Entertainment
    • E24hrs
    • Cinema
    • Directors
    • Actors
  • Education
    • Career
  • Automobile
  • Personalities
    • Political Leaders
  • Religion
    • Christian
      • Catholic
      • Latin Catholic
      • Syro Malabar
    • Hindu
    • Islam
  • Environment
  • More
    • Food
    • Wellness
    • Lifestyle
    • Beauty & Fashion
    • Fitness
    • Mental Health
    • Yoga
    • Video
  • മലയാളം
BREAKING NEWS
100Days: Thirike, Neestream and Gopi Make their Way into the India Book of Records
C Electric, Crink, Oppam Raise Funding for Product Development
Kerala Making Rapid Strides in Tech-Driven Development: CM Pinarayi Vijayan
Indian Startups Should Look for Multilateral Efforts
UAE-based HNIs to Fund Rs 1000 cr in State’s Startups
Island Warehouse Pavilion Opens for Public, Completing Major Venue Launch for Kochi-Muziris Biennale
    • News
      • Kochi
      • Trivandrum
      • Kozhikode
    • Sports
    • Business
    • Health
    • Entertainment
      • E24hrs
      • Cinema
      • Directors
      • Actors
    • Education
      • Career
    • Automobile
    • Personalities
      • Political Leaders
    • Religion
      • Christian
        • Catholic
        • Latin Catholic
        • Syro Malabar
      • Hindu
      • Islam
    • Environment
    • More
      • Food
      • Wellness
      • Lifestyle
      • Beauty & Fashion
      • Fitness
      • Mental Health
      • Yoga
      • Video
    • മലയാളം
  • മലയാളം
  • ‘വീ പാര്‍ക്ക്’ പദ്ധതിയ്ക്ക് തുടക്കം

    By NE Reporter on March 3, 2025

    കൊല്ലം: ഡിസൈന്‍ പോളിസിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള മേല്‍പ്പാലങ്ങളുടെ അടിവശം സൗന്ദര്യവത്ക്കരിക്കുന്ന ‘വീ പാര്‍ക്ക്’ പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് കൊല്ലത്ത് നിര്‍വഹിച്ചു. കൊല്ലം എസ് എന്‍ കോളേജ് ജംഗ്ഷന് സമീപം മേല്‍പ്പാലത്തിന് അടിയിലാണ് സംസ്ഥാനത്തെ ആദ്യ വീ പാര്‍ക്ക് നിര്‍മ്മിച്ചത്.

    പരീക്ഷണാടിസ്ഥാനത്തില്‍ കൊല്ലത്ത് ആദ്യമായി നടപ്പിലാക്കിയ ‘വീ പാര്‍ക്ക്’ പദ്ധതിയിലൂടെ ടൂറിസം ഭൂപടത്തില്‍ മനോഹരമായ മറ്റൊരിടം കൂടി അടയാളപ്പെടുത്തുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഡിസൈന്‍ പോളിസി നടപ്പിലാക്കുന്നതിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഉപയോഗ ശൂന്യമായ പ്രദേശത്തെ ജനസൗഹൃദ-മാതൃകാ പൊതുയിടമായി മാറ്റിയെടുത്തത്.

    സംസ്ഥാനത്തെ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, സൈനേജുകള്‍ മുതലായവയുടെ രൂപകല്പന സംബന്ധിച്ചുള്ള സമഗ്ര നയമാണ് ഡിസൈന്‍ പോളിസി. കേരളത്തിന്‍റെ സമ്പദ്ഘടനയില്‍ ഗുണപരവും കാലോചിതവുമായ മാറ്റം വരുത്താന്‍ ഇതിലൂടെ സാധിക്കും. ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം കേരളത്തെ ഒരു ആഗോള ഡിസൈന്‍ ഹബ്ബായി അടയാളപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചു റാണി, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ ഹണി ബെഞ്ചമിന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥികളായി. ചടങ്ങില്‍ എം. നൗഷാദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

    സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള 70 സെന്‍റ് ഭൂമിയാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. രണ്ട് കോടി രൂപ ചെലവില്‍ പൊതുമേഖലാ സ്ഥാപനമായ കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്.

    കുട്ടികള്‍ക്കും യുവാക്കള്‍ക്കും വയോധികര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. വാക്കിംഗ് ട്രാക്കുകള്‍, സ്ട്രീറ്റ് ഫര്‍ണിച്ചറുകള്‍, കഫിറ്റീരിയ, ബാഡ്മിന്‍റണ്‍, വോളിബോള്‍ കോര്‍ട്ടുകള്‍, ചെസ്സ് ബ്ലോക്ക്, സ്കേറ്റിംഗ് ഏരിയ, ഓപ്പണ്‍ ജിം, യോഗ/മെഡിറ്റേഷന്‍ സോണ്‍, ഇവന്‍റ് സ്പേസ്, ടോയ്ലറ്റ്, പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവ വീ പാര്‍ക്കിലുണ്ട്.

    പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പുകള്‍ക്കായി തയ്യാറാക്കിയ ഡിസൈന്‍ പോളിസിയില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങള്‍ക്ക് താഴെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ടിട്ടുണ്ട്. നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന പ്രദേശങ്ങളെ വിവിധ വിഭാഗങ്ങള്‍ക്ക് ഗുണകരമായതും ചലനാത്മകവും വൈവിധ്യപൂര്‍ണവുമായ പൊതു ഇടങ്ങളാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

    ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) പി. വിഷ്ണു രാജ്, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്. കെ സജേഷ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

    NE Reporter

    design hubdesign policyrailway bridgesn college junctionwe park

    more recommended stories

    • സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവി

      ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.

    • അണ്ടർ 23  വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവി

      വിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.

    • ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകും

      തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.

    • യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍  സൗകര്യം ലഭ്യമാക്കും

      കൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.

    • പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്‍

      കൊച്ചി:  പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.

    • സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്‍

      കോഴിക്കോട്:  ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ്.

    • 8-ാമത് ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ്‌ നാഷണൽ കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ചു

      കൊച്ചി : കുട്ടികളിൽ കാണപ്പെടുന്ന പ്രധാന വാസ്കുലൈറ്റിസുകളില്‍.

    • കൂച്ച് ബെഹാ‍ർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കി കേരളം, മാനവ് കൃഷ്ണയ്ക്ക് തക‍ർപ്പൻ സെഞ്ച്വറി

      വയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ.

    • സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഒഡീഷയെ പത്ത് വിക്കറ്റിന് തകർത്ത് കേരളം

      ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.

    • വോളണ്ടിയര്‍മാര്‍ക്ക് സമകാലീന കലാവിജ്ഞാനത്തിന്റെ സര്‍വകലാശാലയാകാന്‍ കൊച്ചി-മുസിരിസ് ബിനാലെ

      കൊച്ചി: സമകാലീന കലാലോകത്തിന്റെ ആഗോളമാതൃക തൊട്ടുമുന്നില്‍ നോക്കിക്കാണാനും.

    Live Updates

    • C Electric, Crink, Oppam Raise Funding for Product Development
    • Kerala Making Rapid Strides in Tech-Driven Development: CM Pinarayi Vijayan
    • Indian Startups Should Look for Multilateral Efforts
    • UAE-based HNIs to Fund Rs 1000 cr in State’s Startups
    • Island Warehouse Pavilion Opens for Public, Completing Major Venue Launch for Kochi-Muziris Biennale

    NewsExperts.in

    • മലയാളം
    • മലയാളം

    What’s New ?

    • C Electric, Crink, Oppam Raise Funding for Product Development
    • Kerala Making Rapid Strides in Tech-Driven Development: CM Pinarayi Vijayan
    • Indian Startups Should Look for Multilateral Efforts
    • UAE-based HNIs to Fund Rs 1000 cr in State’s Startups
    • Island Warehouse Pavilion Opens for Public, Completing Major Venue Launch for Kochi-Muziris Biennale

    Newsexperts.in - powered by Klickevents Infosolutions (P) LTD