

കൊച്ചി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (നീല മുത്തൂറ്റ്) പതാക വാഹക സാമ്പത്തിക സേവന സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 2026 സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. വിപുലമായ വളര്‍ച്ചയും ചിട്ടയായ നടപ്പാക്കലും തുടര്‍ച്ചയായ ഉപഭോക്തൃ വിശ്വാസവുമാണ് ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 55,707.53 കോടി രൂപയും അറ്റാദായം 630.36 കോടി രൂപയും സംയോജിത വരുമാനം 4,972.54 കോടി രൂപയിലും എത്തി. കൈകാര്യം ചെയ്യുന്ന ആസ്തി 40,248.05 കോടി രൂപയും അറ്റാദായം 567.62 കോടി രൂപയും വരുമാനം 3,570.83 കോടി രൂപയുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ മാത്രം പ്രകടനം ആദ്യ പകുതിയിലും ശക്തമായി തുടര്‍ന്നു.
2026 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈമാസത്തില്‍ 429.81 കോടി രൂപയുടെ സംയോജിത അറ്റാദായവും 2,712.13 കോടി രൂപയുടെ വരുമാനവുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് തുടര്‍ച്ചയായ വളര്‍ച്ച കൈവരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവ് അപേക്ഷിച്ച് വരുമാനം 28.38 ശതമാനവും അറ്റാദായം 59.56 ശതമാനവും വര്‍ധിച്ചു
മൊത്ത നിഷ്ക്രിയ ആസ്തി 1.41 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 0.76 ശതമാനത്തോടെയും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ മാത്രം ബിസിനസും ഉറച്ച ആസ്തി ഗുണനിലവാരവും റിട്ടേണ്‍ അനുപാതങ്ങളും രേഖപ്പെടുത്തി. ലാഭപ്രാപ്തി സൂചികകളും ശക്തമായി തുടരുന്നു. ലാഭക്ഷമതാ മാനദണ്ഡങ്ങള്‍ ശക്തമായി തുടര്‍ന്നു. ആസ്തികളിലെ വരുമാന അനുപാതം 3.52 ശതമാനവും (45 ബേസിസ് പോയിന്‍റുകള്‍ വര്‍ധനവ്),ഓഹരി മൂലധനത്തില്‍ ലാഭാനുപാതം 27.05 ശതമാനവും (454 ബേസിസ് പോയിന്‍റുകള്‍ വര്‍ധനവ്) ആണ്.
“ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഞങ്ങളുടെ ഉപഭോക്താക്കളുടെ നിരന്തരമായ വിശ്വാസത്തിന്‍റെയും പിന്തുണയുടെയും തെളിവാണ് ഞങ്ങളുടെ രണ്ടാം ത്രൈമാസ ഫലങ്ങള്‍. ഞങ്ങളുടെ പ്രകടനത്തിലെ ഓരോ അക്കവും ഒരു കുടുംബത്തെ, ഒരു സ്വപ്നത്തെ, അല്ലെങ്കില്‍ ഞങ്ങള്‍ പിന്തുണ നല്‍കിയിട്ടുള്ള ഒരു ചെറിയ ബിസിനസ്സിനെയാണ് കാണിക്കുന്നത്. വളരുന്നതിനിടെ പോലും സാധാരണ മനുഷ്യന്‍റെ സാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്തിക്കൊണ്ട് അവരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുവാനുള്ള ഞങ്ങളുടെ ലക്ഷ്യത്തില്‍ ഞങ്ങള്‍ അടിയുറച്ചു നില്‍ക്കുന്നു. എല്ലാ ദിവസവും ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്ന ആത്മാര്‍ത്ഥതയ്ക്കും സ്നേഹത്തിനും മുത്തൂറ്റിലെ ഓരോ ജീവനക്കാരോടും ഞങ്ങള്‍ നന്ദിയുള്ളവരാണ്.” ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.
“ഞങ്ങളുടെ ഉപഭോക്താക്കള്‍ ഞങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസവും മുത്തൂറ്റിലെ ഓരോ ജീവനക്കാരുടെയും അര്‍പ്പണവും കഠിനാധ്വാനവും ഞങ്ങളുടെ ഫലങ്ങള്‍ എടുത്തു കാണിക്കുന്നു. പ്രധാന ബിസിനസായ സ്വര്‍ണ പണയ വായ്പകള്‍ക്ക് പുറമെ എം.എസ്.എം.ഇ ഫിനാന്‍സിംഗിലും ഡിജിറ്റല്‍ ലെന്‍ഡിംഗ് സൊല്യൂഷനുകളിലും, സേവിംഗ്സിലും, പ്രൊട്ടക്ഷനിലും ഞങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ്. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ആപ്പിന് ഇതിനകം 60 ലക്ഷത്തിലധികം ഡൗണ്‍ലോഡുകളാണ് ലഭിച്ചത്. ഇതിലൂടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും പ്രാപ്യത ഉറപ്പാക്കാനും സാധിക്കും. സാധാരണക്കാരന്‍റെ ജീവിതം മാറ്റിമറിക്കാനുള്ള നമ്മുടെ ലക്ഷ്യത്തിനനുസരിച്ച് ഉപഭോക്തൃ വിശ്വാസം വര്‍ധിപ്പിക്കുക, വ്യാപ്തി ശക്തിപ്പെടുത്തുക, സമൂഹത്തിന്‍റെ ഓരോ വിഭാഗത്തെയും ശക്തിപ്പെടുത്തുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ.” ഈ ത്രൈമാസത്തെ നേട്ടങ്ങളെക്കുറിച്ച് സി.ഇ.ഒ. ഷാജി വര്‍ഗ്ഗീസ് പറഞ്ഞു.
2026 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഉത്തരവാദിത്തത്തോടെയുള്ള വളര്‍ച്ച, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സേവനം, ഉപഭോക്തൃ കേന്ദ്രീകൃതമായ നവീകരണം എന്നീ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു.
more recommended stories
Mia by Tanishq Brings Contemporary Elegance to Hornbill Festival 2025BANGALORE:Mia by Tanishq, India’s leading contemporary.
TCS Acquires Coastal Cloud, a Leading US Salesforce Consulting FirmPALM COAST/MUMBAI:Tata Consultancy Services (TCS) (BSE:.
Propel Industries Unveils India’s Largest Portfolio of Next-Gen Electric TippersBENGALURU:Propel Industries Private Limited, India’s leader.
Three-Day Huddle Global 2025 to Kick off at Kovalam on Dec. 12THIRUVANANTHAPURAM:India’s largest beachside startup festival Huddle.
Kerala IT Explores Synergies to Unlock Aerospace Potential: AoC in C, Southern Air Command Visits TechnoparkTHIRUVANANTHAPURAM:Air Marshal Manish Khanna, UYSM, AVSM,.
Uralungal Concrete Plant Gets BIS Certification for QualityKOCHI:The Concrete Mixing Unit of the.
Convergence India Roadshow held at InfoparkKOCHI:Infopark hosted a roadshow in the.
Samsung to Announce its DX Vision at ‘The First Look’ Event at CES 2026KOCHI:Samsung Electronics will host The First.
moto g57 Power Goes on SaleNEW DELHI:Motorola, a global leader in.
AI Will Be Key Driver for Margin Gains in 2026 finds TCS FutureLAS VEGAS/MUMBAI:Tata Consultancy Services (TCS) (BSE:.