

കൊച്ചി:
മണപ്പുറം ഫിനാന്‍സിന്റെ വളര്‍ച്ചാ തന്ത്രങ്ങളും സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും മനുഷ്യ വിഭവ ശേഷിയുടെ ഉപയോഗവും ഹാര്‍വാഡ് സര്‍വ കലാശാലയില്‍ പഠന വിധേയമാകുന്നു. ഡോക്ടർ സന്ദീപ് കൃഷ്ണന്‍ (സി ഇ ഒ പീപ്പിൾ ബിസിനസ് ), ഡോക്ടര്‍ രഞ്ജിത് നമ്പൂതിരി, അസീം ത്യാഗി എന്നിവര്‍ ചേര്‍ന്നു ‘ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് : ബില്‍ഡ് ഓര്‍ ബൈ ടാലന്റ് ‘ എന്ന ശീര്‍ഷകത്തില്‍ നടത്തിയ പഠനമാണ് ഹാര്‍വാഡ് ബിസിനസ് പബ്ലിഷിംഗ് കേസ് സ്റ്റഡിയായി ഉപയോഗിക്കുന്നത്.
സാധാരണക്കാര്‍ക്ക് ശരിയായ അവസരം നല്‍കിയാല്‍ അസാധാരണ ഫലങ്ങള്‍ നേടാനാകുമെന്ന മാനേജിംഗ് ഡയറക്ടര്‍ വി പി നന്ദകുമാറിന്റെ തത്വ ചിന്ത എങ്ങനെയാണ് മണപ്പുറം ഫിനാന്‍സിനെ വിജയകരമായി മുന്നോട്ടു നയിച്ചതെന്നാണ് പഠനം പരിശോധിക്കുന്നത്. പ്രതിഭാ വികസനത്തിനും നേതൃത്വ രൂപീകരണത്തിനും സര്‍വാശ്ലേഷിയായ വളര്‍ച്ചാ മാതൃകയ്ക്കും അടിസ്ഥാനം നന്ദകുമാര്‍ പിന്തുടരുന്ന വളര്‍ച്ചാ കേന്ദ്രീകൃതമായ ശൈലിയാണെന്ന് പഠനം കണ്ടെത്തുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 13ന് ഐവി പബ്ലിഷിംഗാണ് പഠനം ആദ്യമായി പ്രസിദ്ധീകരിച്ചത്.
ഹാര്‍വാഡ് ബിസിനസ് പബ്ലിഷിംഗിന്റെ പഠനങ്ങള്‍ ലോകമെങ്ങുമുള്ള ആയിരക്കണക്കിന് സര്‍വ കലാശാലകളും ബിസിനസ് സ്‌കൂളുകളും പിന്തുടരുന്നുണ്ട്. അക്കദമിക് സമൂഹത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക കൂടുതല്‍ ദൃശ്യത ലഭിക്കാന്‍ പഠനം സഹായകമാണ്. നൂറിലേറെ രാജ്യങ്ങളിലുള്ള 3500ല്‍ പരം സ്ഥാപനങ്ങള്‍ ഈ പഠനം ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ മാനേജ്‌മെന്റ് സ്ഥാപനമായ അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് മാനേജ്‌മെന്റിലും ഈയിടെ ഇതേക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു.
ജനങ്ങളെ ശാക്തീകരിക്കുന്ന മണപ്പുറം ഫിനാന്‍സിന്റെ വളര്‍ച്ചാ തന്ത്രങ്ങളും വ്യാപാര മൂല്യങ്ങളും അഹമ്മദാബാദ് ഐഐഎമ്മിലും ലോകമെങ്ങുമുള്ള ബിസിനസ് സ്‌കൂളുകളിലും ചര്‍ച്ച ചെയ്യപ്പെടുന്നത് കമ്പനി പിന്തുടരുന്ന പ്രവര്‍ത്തന ശൈലിക്കു ലഭിച്ച വലിയ അംഗീകാരമാണെന്ന് സിഎംഡി വി പി നന്ദകുമാര്‍ പറഞ്ഞു.
ജീവനക്കാരുടെ പ്രതിഭയും കൃത്യമായി നിര്‍വചിക്കപ്പെട്ട നേതൃത്വ ശൈലിയുമാണ് അംഗീകാരം നേടുന്നതെന്ന് ഗ്രൂപ്പ് സിഎച്ച്ആര്‍ഒ ഡോക്ടര്‍ രഞ്ജിത് പിആര്‍ ആഭിപ്രായപ്പെട്ടു. ചെറിയ പട്ടണത്തില്‍ നിന്നുള്ള സ്ഥാപനം ഇന്ത്യയെങ്ങും വേരുകളുള്ള ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായി മാറിയത് പഠിക്കേണ്ട വിഷയമാണ്. മണപ്പുറത്തിന്റെ വളര്‍ച്ചയുടെ പിന്നിലെ ആന്തരിക ശക്തിയും മികച്ച നേതൃത്വവും വലിയ മാതൃകയാണെന്നും കമ്പനിയുടെ സ്വതന്ത്ര ഡയറക്ടര്‍ അഭിജിത് സെന്‍ വിലയിരുത്തി.
more recommended stories
Grinding Stone Found on Kochi Railway Track; Probe UnderwayKOCHI:A suspected attempt to sabotage train.
Samsung to Announce its DX Vision at ‘The First Look’ Event at CES 2026KOCHI:Samsung Electronics will host The First.
moto g57 Power Goes on SaleNEW DELHI:Motorola, a global leader in.
AI Will Be Key Driver for Margin Gains in 2026 finds TCS FutureLAS VEGAS/MUMBAI:Tata Consultancy Services (TCS) (BSE:.
Huddle Global 2025: KSUM Invites Applications for Agentic AI HackathonTHIRUVANANTHAPURAM:Kerala Startup Mission (KSUM) has invited.
AISATS Expands Nationwide PresenceKOCHI:Air India SATS Airport Services Pvt..
SC Issues Notice to Kerala on Denial of Reservation in Appointments of Public Prosecutors, PleadersNEW DELHI:The Supreme Court has issued.
BPCL Recognised Among Global Top 100 Corporate Startup StarsMUMBAI:Bharat Petroleum Corporation Limited (BPCL), a.
Shree Cement Launches “Kutumb Utsav”GURUGRAM:Shree Cement Limited, one of India’s.
Ambuja Cements’ Empower Rural Women in BhataparaCHHATTISGARH:Ambuja Cements, the 9th largest building.