

കൊച്ചി:എഴുത്തുകാരൻ എന്ന നിലയിലുള്ള തന്റെ സ്വാതന്ത്ര്യം അവസാനിച്ചതായി സാഹിത്യകാരൻ സക്കറിയ. സ്വാതന്ത്ര്യ സമര സേനാനീയും പത്രാധിപരും ആയിരുന്ന എബ്രഹാം മാടമാക്കലിന്റെ സ്മരണയ്ക്കായി നവോത്ഥാന സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ അവാർഡ് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു സക്കറിയ. മതേതര വിശ്വാസികളെന്നു നാം കരുതിയിരുന്നവർ പോലും വർഗീയതയുടെ പിടിയിലായി പോകുന്ന കാഴ്ചയാണിന്ന്. ജനാധിപത്യവും മതേതരത്വവും ഹൃദയത്തിലില്ലാത്ത സാഹിത്യകാരന്മാർ ഏറ്റവും അപകടകാരികളാണ്. തങ്ങളുടെ രചനകൾ മനുഷ്യർക്കെതിരെ ഉപയോഗിച്ചില്ലെന്നതാണ് എബ്രഹാം മാടമാക്കലിന്റെ തലമുറയുടെ സവിശേഷത എന്നും സക്കറിയ ചൂണ്ടിക്കാട്ടി.
ഒ.എൻ.വി., എം.എൻ.വിജയൻ, വയലാർ തുടങ്ങിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധിച്ച മാധ്യമ പ്രവർത്തകനായിരുന്നു എബ്രഹാം മാടമാക്കലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറം എഴുത്തുകാരനും ആയ ജോസ് പനച്ചിപ്പുറം പറഞ്ഞു. മാടമാക്കലിനെ മറന്നു പോയ മലയാളം മറ്റു മൂന്നു പേരെയും ആഘോഷിച്ചതായും അദ്ദേഹം പറഞ്ഞു.
നവോത്ഥാന സംസ്കാരിക കേന്ദ്രത്തിന്റെ സ്‌ഥാപക പ്രസിഡന്റും ഇടതുപക്ഷ നേതാവും ആയ എം.എം. ലോറൻസിനെ കുറിച്ചുള്ള സ്മരണിക അദ്ദേഹത്തെ അന്ത്യകാലം പരിചരിച്ച നാലു തൊഴിലാളി യൂണിയൻ പ്രവർത്തകർക്കു നൽകികൊണ്ടു സി.പി.ഐ. (എം) എറണാകുളം ജില്ല സെക്രട്ടറി എസ്. സതീഷ് പ്രകാശനം ചെയ്തു. കേന്ദ്രത്തിലെ കേരള പ്രതിനിധി പ്രൊഫ. കെ.വി.തോമസ്, നവോത്ഥാന സാംസ്കാരിക കേന്ദ്രം അധ്യക്ഷൻ കെ.എം. ശരത്ചന്ദ്രൻ,സെക്രട്ടറി ഷാജി ജോർജ് പ്രണത, ട്രഷറർ അഷറഫ് ചുള്ളിക്കൽ എന്നിവർ പ്രസംഗിച്ചു.
more recommended stories
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവിലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവിവിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുംതിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.
യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍ സൗകര്യം ലഭ്യമാക്കുംകൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.
പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്കൊച്ചി: പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.
സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ്.
8-ാമത് ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ് നാഷണൽ കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ചുകൊച്ചി : കുട്ടികളിൽ കാണപ്പെടുന്ന പ്രധാന വാസ്കുലൈറ്റിസുകളില്‍.
കൂച്ച് ബെഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കി കേരളം, മാനവ് കൃഷ്ണയ്ക്ക് തകർപ്പൻ സെഞ്ച്വറിവയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഒഡീഷയെ പത്ത് വിക്കറ്റിന് തകർത്ത് കേരളംലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
വോളണ്ടിയര്‍മാര്‍ക്ക് സമകാലീന കലാവിജ്ഞാനത്തിന്റെ സര്‍വകലാശാലയാകാന്‍ കൊച്ചി-മുസിരിസ് ബിനാലെകൊച്ചി: സമകാലീന കലാലോകത്തിന്റെ ആഗോളമാതൃക തൊട്ടുമുന്നില്‍ നോക്കിക്കാണാനും.