

കൊച്ചി:
ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ന്യൂ ഇക്കണോമി ഗ്രൂപ്പിന് (എന്‍ഇജി) കീഴില്‍ സ്റ്റാര്‍ട്ട്-അപ്പ് ജീവനക്കാര്‍ക്കായി രൂപകല്‍പന ചെയ്ത കോര്‍പ്പറേറ്റ് സാലറി പ്രോഗ്രാമിന് തുടക്കമിട്ടതായി പ്രഖ്യാപിച്ചു. വളര്‍ച്ചാ ഘട്ടം മുതല്‍ ഐപിഒ വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ബാങ്കിങ് പങ്കാളി എന്ന നിലയിലുള്ള ബാങ്കിന്‍റെ സ്ഥാനത്തിന് കൂടുതല്‍ അടിത്തറപാകി പുതിയ കാലത്തെ സംരംഭങ്ങളെയും അവയുടെ ജീവനക്കാരെയും, അവര്‍ക്ക് അനുയോജ്യമായ സാമ്പത്തിക, ജീവിതശൈലി, ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കി പിന്തുണയ്ക്കുന്നതിനുള്ള ബാങ്കിന്‍റെ പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഈ പ്രഖ്യാപനം.
നൂതന ആശയങ്ങളെയും സഹകരണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ സ്ഥാപകരെയും നിക്ഷേപകരെയും വ്യവസായ രംഗത്തെ പ്രോത്സാഹകരെയും ഒരുമിപ്പിക്കുന്ന ആക്സിസ് ബാങ്കിന്‍റെ പ്രമുഖ പരിപാടിയായ സ്റ്റാര്‍ട്ട്-അപ്പ് സോഷ്യല്‍ ചടങ്ങിലാണ് കോര്‍പ്പറേറ്റ് സാലറി പ്രോഗ്രാം പ്രഖ്യാപിച്ചത്. ഫണ്ടിങ് ലഭിച്ച സ്റ്റാര്‍ട്ട്-അപ്പുകളിലെയും ഡിജിറ്റല്‍ ബിസിനസുകളിലെയും ജീവനക്കാര്‍ക്കായി മാത്രമായി രൂപകല്‍പന ചെയ്തതാണ് ഈ കോര്‍പ്പറേറ്റ് സാലറി പ്രോഗ്രാം. ഇത് ഡിജിറ്റല്‍ മേഖലയിലെ ജീവനക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന സീറോ-ബാലന്‍സ് സേവിങ്സ് അക്കൗണ്ട്, സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ, എക്സ്ക്ലൂസീവ് ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യങ്ങള്‍, വ്യക്തിഗതമാക്കിയ ലോണ്‍ ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ലൈഫ്സ്റ്റൈല്‍-സാമ്പത്തിക ക്ഷേമ ആനുകൂല്യങ്ങളും നല്‍കും. ജെന്‍ സീ, ജെന്‍ ആല്‍ഫ ജീവനക്കാരെ ലക്ഷ്യമിട്ടുള്ള ഈ പ്രോഗ്രാം ഹെല്‍ത്ത് ചെക്ക്-അപ്പുകള്‍, ഫിറ്റ്നസ്, യാത്ര, വിദ്യാഭ്യാസം, വിനോദം എന്നിവയുള്‍പ്പെടെയുള്ള ലൈഫ്സ്റ്റൈല്‍ ആവശ്യങ്ങളില്‍ ശക്തമായ മൂല്യം വാഗ്ദാനം ചെയ്യുന്നു.
ഈ പ്രോഗ്രാമിലെ സ്വിച്ച് ടു സേവ് ഫീച്ചര്‍ വഴി ജീവനക്കാര്‍ക്ക് അക്കൗണ്ട് വേരിയന്‍റ് അനുസരിച്ച് പ്രതിവര്‍ഷം 46,000 രൂപ മുതല്‍ 2.4 ലക്ഷം വരെ ലാഭിക്കാനും സാധിക്കും. ഈ പ്രോഗ്രാമിന് കീഴിലുള്ള ഓരോ ശമ്പള അക്കൗണ്ട് ഉടമയുടെയും സാമ്പത്തിക ക്ഷേമം ഗണ്യമായി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളെല്ലാം.
more recommended stories
Cyberpark’s Wattlecorp Marks Seven Years of Cybersecurity ExcellenceKOZHIKODE:Wattlecorp Cybersecurity Labs, headquartered at Govt..
MSDE Concludes Week-long Kaushal Manthan to Shape Skilling Roadmap for 2026NEW DELHI:Jayant Chaudhary, Minister of State.
KSUM Invites EoIs from Startups to Set Up Offices in its Digital HubKOCHI:Kerala Startup Mission (KSUM) has invited.
Ambuja Cements’ Integrated CSR Interventions Transform Entire Family’s Future in Marwar MundwaJAIPUR:Ambuja Cements, the 9th largest building.
KSUM Launches Workspace Demand SurveyKOCHI:Kerala Startup Mission (KSUM) has launched.
Vietjet Chairwoman Dr. Nguyen Thi Phuong Thao Awarded Vietnam’s Labor Hero TitleMUMBAI:Dr. Nguyen Thi Phuong Thao, Chairwoman.
IOCOD Infotech to Open New Office at Sahya Cyberpark on Jan 11KOZHIKODE:Software development major IOCOD Infotech is.
Godrej Strengthens its Presence in Kerala for Home LockersKOCHI:The Security Solutions business of Godrej.
Technopark Invites EoI from Co-Developers for ‘QUAD’ Project at TechnocityTHIRUVANANTHAPURAM:Technopark, India’s premier government-owned IT park.
Godrej Vikhroli Cucina’s “Jingle Bells Unwrapped” Has a New Tune for IndiaMUMBAI:For the longest time, the idea.