

കോഴിക്കോട്:
മുസിരിസ് ബിനാലെ ആറാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംവാദ പരമ്പരയുടെ ഭാഗമായി ‘സമകാലീന ഫോക് ലോറും സാംസ്കാരിക പ്രതിരോധവും’ എന്ന വിഷയത്തിലെ സെമിനാർ നാളെ നടക്കും. ചലച്ചിത്രകാരനും കലാസംഘാടകനുമായ കേളി രാമചന്ദ്രൻ ക്യൂറേറ്റ് ചെയ്യുന്ന ‘കല കാലം കലാപം’ എന്ന പരമ്പരയിലെ മൂന്നാമത് പരിപാടിയാണ് വടകര സാഹിത്യവേദിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 12ന് ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെ 109 ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം മാര്‍ച്ച് 31 ന് സമാപിക്കും. ഗോവയിലെ എച് എച് ആര്‍ട് സ്‌പേസസുമായി ചേർന്ന് പ്രശസ്ത കലാകാരന്‍ നിഖില്‍ ചോപ്രയാണ് ബിനാലെ ആറാം പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്. ഫോര്‍ ദി ടൈം ബിയിംഗ് എന്നതാണ് ഇത്തവണത്തെ ക്യൂറേറ്റര്‍ പ്രമേയം.
നവംബർ 16 (ഞായർ) രാവിലെ 10 മണി മുതൽ വടകര മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന സെമിനാറിൽ പ്രബന്ധാവതരണങ്ങൾ, പാട്ടും പറച്ചിലും, നാടൻകലാവതരണം, സംവാദം എന്നിവയുണ്ടാവും. വൈകീട്ട് ആറ് മണിക്ക് കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടുനാടകവേദിയുടെ കാറൽമാൻ ചരിതം ചവിട്ടുനാടകത്തിന്റ രംഗാവതരണത്തോടെയാണ് പരിപാടികള്‍ അവസാനിക്കുന്നത്. എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിനടുത്ത് പുത്തൻവേലിക്കരയിൽ നിന്നുള്ള സംഘമാണ് ചവിട്ടുനാടകം അവതരിപ്പിക്കുന്നത്.
സാഹിത്യവേദി പ്രസിഡൻ്റ് കവി വീരാൻകുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കന്നഡ ഭാഷാവികസന അതോറിറ്റി ചെയർമാനും പ്രമുഖ ഫോക് ലോര്‍ കലാകാരനുമായ പ്രൊഫ. പുരുഷോത്തം ബിള്ളിമലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ.രാഘവൻ പയ്യനാട് മുഖ്യപ്രഭാഷണം നടത്തും. ബിനാലെ പ്രസിഡന്റും വിഖ്യാത സമകാലീന കലാകാരനുമായ ബോസ് കൃഷ്ണമാചാരി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. കളരിപ്പയറ്റ് ഗുരുക്കൾ പത്മശ്രി മീനാക്ഷിയമ്മയെ ആദരിക്കും.
തുടർന്ന് ഫോക് ലോറിക് സിനിമ, സിനിമാറ്റിക് ഫോക് ലോർ’ എന്ന വിഷയത്തിൽ ഡോ. അജു കെ. നാരായണൻ, ‘ഫോക് ലോറിലെ സ്ത്രീ പ്രതിനിധാനം: ചില വിചാരങ്ങൾ’ എന്ന വിഷയത്തിൽ ഡോ. പി. വസന്തകുമാരി എന്നിവർ പ്രബന്ധമവതരിപ്പിക്കും. കേരളത്തിന്റെ പാട്ടു പാരമ്പര്യത്തെക്കുറിച്ചുള്ള സെഷനിൽ വി ടി മുരളി, ഫൈസൽ എളേറ്റിൽ, ഡോ.എ.കെ. അപ്പുക്കുട്ടൻ, രവി വയനാട് എന്നിവർ സംസാരിക്കും. തെയ്യം, ചവിട്ടുനാടകം തുടങ്ങിയവ യഥാക്രമം വൈ,വി. കണ്ണൻ, റോയ് ജോർജ്ജ്കുട്ടി എന്നിവർ അവതരിപ്പിക്കും.
ഡോ.കെ.എം, ഭരതൻ അദ്ധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളത്തിൽ ഡോ.പി. പവിത്രൻ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നാണ് ചവിട്ടുനാടകം അരങ്ങേറുന്നത്.
മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്ന പ്രതിനിധികള്‍ക്കൊപ്പം പൊതുജനങ്ങൾക്കും സെമിനാറിൽ പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ: 9495031956
more recommended stories
KMB 2025: In the Quiet After the Crisis: Pallavi Paul’s Alaq at the BiennaleKOCHI: At the Kochi-Muziris Biennale, Pallavi.
KBF Launches International Festival of Moving Image Art, Experimenta IndiaKOCHI: The Kochi Biennale Foundation (KBF),.
Himanshu Jamod’s Artistic Expression of the Unexpected at the Kochi BiennaleKOCHI: At first glance, Himanshu Jamod’s.
International Spice Routes Conference to Begin on Jan 6KOCHI:Revisiting the fabled Spice Route that.
V.P Nandakumar Honoured at FICCI Kerala Policy ConclaveKOCHI:FICCI Kerala Chairman and Manappuram Finance.
Top Scholars to Lead Sessions at Global Spice Routes ConclaveKOCHI:The three-day International Spice Routes Conference.
KMB 2025: Puppets Come Alive in Participants’ HandsKOCHI:The spectators burst into peals of.
Inside and Outside of Life: Sculptor with a Thought-provoking ThemeKOCHI:The crescent moon is a recurring.
KMB 2025: Where Memory is Rebuilt: Ali Akbar PN’s Quiet Architecture of ResistanceKOCHI:At the Kochi-Muziris Biennale KMB), Ali.
Aster Medcity Supports Community Welfare at Munakkal Musaris Beach FestivalTHRISSUR:As part of the Munakkal Musaris.