Edition: International
Thursday 29 January, 2026
BREAKING NEWS

Gold, Silver Prices Continue to Touch New Highs Amid Global Uncertainty

  • News
    • Kochi
    • Trivandrum
    • Kozhikode
  • Sports
  • Business
  • Health
  • Entertainment
    • E24hrs
    • Cinema
    • Directors
    • Actors
  • Education
    • Career
  • Automobile
  • Personalities
    • Political Leaders
  • Religion
    • Christian
      • Catholic
      • Latin Catholic
      • Syro Malabar
    • Hindu
    • Islam
  • Environment
  • More
    • Food
    • Wellness
    • Lifestyle
    • Beauty & Fashion
    • Fitness
    • Mental Health
    • Yoga
    • Video
  • മലയാളം
BREAKING NEWS
100Days: Thirike, Neestream and Gopi Make their Way into the India Book of Records
Documentary Uppuveedukal Brings Kochi’s Silent Coastal Crisis to the Fore at Biennale
KSUM Invites Kerala Startups to Showcase Innovations at Convergence India Expo 2026 in New Delhi
Research by BRIC-RGCB Scientists Sheds New Light on Brain Development, Neural Stem Cell Maintenance
Kerala Nets Investment Commitments of Rs 1,17,000 cr at WEF, Davos
CIAL International Cargo Business Summit to be held on January 31 and February 1
    • News
      • Kochi
      • Trivandrum
      • Kozhikode
    • Sports
    • Business
    • Health
    • Entertainment
      • E24hrs
      • Cinema
      • Directors
      • Actors
    • Education
      • Career
    • Automobile
    • Personalities
      • Political Leaders
    • Religion
      • Christian
        • Catholic
        • Latin Catholic
        • Syro Malabar
      • Hindu
      • Islam
    • Environment
    • More
      • Food
      • Wellness
      • Lifestyle
      • Beauty & Fashion
      • Fitness
      • Mental Health
      • Yoga
      • Video
    • മലയാളം
  • മലയാളം
  • കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്പിലേക്ക് വാതില്‍ തുറന്ന് കെഎസ് യുഎം

    By NE Reporter on March 6, 2025

    തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതില്‍ തുറക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ബ്രസല്‍സിലെ ഹബ് ഡോട് ബ്രസല്‍സും ധാരണാപത്രം ഒപ്പിട്ടു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ബെല്‍ജിയം രാജകുമാരി ആസ്ട്രിഡ് ഓഫ് ബെല്‍ജിയത്തിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പു വച്ചത്.

    ബെല്‍ജിയത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെയും സാമ്പത്തികവികസനത്തിന്‍റെയും ചുമതലയുള്ള പ്രാദേശിക ഏജന്‍സിയാണ് ഹബ് ബ്രസല്‍സ്. കെഎസ് യുഎം സിഇഒ അനൂപ് അംബിക, ഹബ് ബ്രസല്‍സ് ഡെപ്യൂട്ടി സിഇഒ അന്നലോര്‍ ഐസക് എന്നിവരാണ് ധാരണാപത്രം കൈമാറിയത്.

    ധാരണാപത്രത്തിന്‍റെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്‍റര്‍ ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായ ബ്രസല്‍സില്‍ സ്ഥാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സൗജന്യ വര്‍ക്കിംഗ്സ്പേസ്, ബിസിനസ് വിദഗ്ധോപദേശം, മീറ്റിംഗ് റൂം സൗകര്യം, ബിസിനസ് ശൃംഖല അവസരങ്ങള്‍ എന്നിവയും ലഭ്യമാകും. ബെല്‍ജിയത്തില്‍ മാത്രമല്ല, യൂറോപ്പിലെ വിപണിയിലാകെ സാന്നിദ്ധ്യമറിയിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം കൈവരും.

    ഇതേ മാതൃകയില്‍ ബെല്‍ജിയത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ് യുഎമ്മിലും സമാനമായ സംവിധാനമൊരുക്കും. കെഎസ് യുഎമ്മിന്‍റെ ഡെമോ ഡേ, വിപണി പ്രവേശന പരിപാടികള്‍, ഇന്ത്യന്‍ ബിസിനസ് സമൂഹവുമായുള്ള ആശയവിനിമയം എന്നിവയില്‍ ബെല്‍ജിയത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവസരമുണ്ടാകും.

    സ്റ്റാര്‍ട്ടപ്പുകളുടെ ആഗോള ലോഞ്ച് പാഡായി കേരളത്തെ മാറ്റുന്നതിനുള്ള നിര്‍ണായക കാല്‍വയ്പാണ് ഈ ഉഭയകക്ഷി ധാരണാപത്രമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. ചടുലമായ രണ്ട് ആവാസവ്യവസ്ഥയെയും ഒന്നിച്ചു ചേര്‍ക്കുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ പുതിയ മാനങ്ങള്‍ കീഴടക്കാനും ആഗോള അവസരങ്ങളോട് കൂടുതല്‍ അടുത്തു നില്‍ക്കാനും സാധിക്കും. രാജ്യത്താകമാനമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരാറിലൂടെ വലിയ അവസരങ്ങള്‍ കൈവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    ലോകത്തിലെ തന്നെ മുന്‍നിരയിലുള്ള സ്റ്റാര്‍ട്ടപ്പ് മേഖലയായി ഈ സഹകരണത്തോടെ കേരളം മാറിയിരിക്കുകയാണ്. ഇന്ത്യയും യൂറോപ്പുമായി സക്രിയവും ആഴത്തിലുള്ളതുമായ സഹകരണം സ്റ്റാര്‍ട്ടപ്പ മേഖലയില്‍ സാധ്യമാക്കാനും പുതിയ വളര്‍ച്ചാ സാഹചര്യങ്ങള്‍ സ്വായത്തമാക്കാനും ധാരണാപത്രം വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ഹെല്‍ത്ത് കെയര്‍ ടെക്, ലൈഫ് സയന്‍സസ്, റബര്‍ അധിഷ്ഠിത നൂതന സംരംഭങ്ങള്‍, സാങ്കേതികവിദ്യാ കൈമാറ്റം, ഭക്ഷ്യ-കാര്‍ഷിക സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് സഹകരണത്തിന് ഏറെ സാധ്യത കല്‍പ്പിക്കുന്നത്. ബിസിനസ് റിലേഷന്‍ഷിപ്പ് മാനേജ്മന്‍റ് (ബിആര്‍എം), ഡാറ്റാ ഇന്‍റലിജന്‍സ്, ഹെല്‍ത്ത് ടെക്, ക്ലീന്‍ ടെക്നോളജി, എഐ, ഡാറ്റാ ഇന്‍റലിജന്‍സ്, ഫിന്‍ എഐ എന്നീ മേഖലകളിലാണ് ബെല്‍ജിയം സ്റ്റാര്‍ട്ടപ്പുകള്‍ മുഖ്യമായി പ്രവര്‍ത്തിക്കുന്നത്.

    6300 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ 64 ഇന്‍കുബേറ്ററുകള്‍, 525 ഇനോവേഷന്‍ സെന്‍ററുകള്‍ എന്നിവയോടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് കേരളത്തിലേതെന്ന് ഹബ് ബ്രസല്‍സ് വിലയിരുത്തി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന കെഎസ് യുഎമ്മിന്‍റെ നയം ഏറെ പുരോഗമനപരമാണ്. വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി പോലുള്ള ഉദ്യമങ്ങള്‍ ഇതിന് മാതൃകയാണെന്നും ഹബ് ബ്രസല്‍സ് ചൂണ്ടിക്കാട്ടി.

    കേരളവും ബ്രസല്‍സും മുന്നോട്ടുവയ്ക്കുന്ന മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ആഗോളതലത്തില്‍ കൂടുതല്‍ മെച്ചമായി അവതരിപ്പിക്കുന്നതിനും ആഗോളവിപണിയിലേക്ക് എളുപ്പത്തിലെത്താനും സാധിക്കും. ബിസിനസ് വളര്‍ത്താനും, കൂടുതല്‍ വിപണി സാന്നിദ്ധ്യം അറിയിക്കാനും, തന്ത്രപ്രധാനമായ സഹകരണം വളര്‍ത്താനും ഇതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുങ്ങും.

    ഉഭയകക്ഷി സ്റ്റാര്‍ട്ടപ്പ് പ്രതിനിധി സംഘം, പ്രതിഭാസംഗമം, ഗവേഷണം, കേരള ഐടിയ്ക്ക് കീഴിലെ സംരംഭകസാധ്യതകള്‍ എന്നിവയ്ക്കെല്ലാം ഊര്‍ജ്ജം പകരാനും ഇതിലൂടെ സാധിക്കും.

    NE Reporter

    hub.BrusselsKerala Startup MissionKSUMprincess astria

    more recommended stories

    • സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവി

      ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.

    • അണ്ടർ 23  വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവി

      വിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.

    • ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകും

      തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.

    • യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍  സൗകര്യം ലഭ്യമാക്കും

      കൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.

    • പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്‍

      കൊച്ചി:  പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.

    • സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്‍

      കോഴിക്കോട്:  ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ്.

    • 8-ാമത് ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ്‌ നാഷണൽ കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ചു

      കൊച്ചി : കുട്ടികളിൽ കാണപ്പെടുന്ന പ്രധാന വാസ്കുലൈറ്റിസുകളില്‍.

    • കൂച്ച് ബെഹാ‍ർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കി കേരളം, മാനവ് കൃഷ്ണയ്ക്ക് തക‍ർപ്പൻ സെഞ്ച്വറി

      വയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ.

    • സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഒഡീഷയെ പത്ത് വിക്കറ്റിന് തകർത്ത് കേരളം

      ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.

    • വോളണ്ടിയര്‍മാര്‍ക്ക് സമകാലീന കലാവിജ്ഞാനത്തിന്റെ സര്‍വകലാശാലയാകാന്‍ കൊച്ചി-മുസിരിസ് ബിനാലെ

      കൊച്ചി: സമകാലീന കലാലോകത്തിന്റെ ആഗോളമാതൃക തൊട്ടുമുന്നില്‍ നോക്കിക്കാണാനും.

    Live Updates

    • Documentary Uppuveedukal Brings Kochi’s Silent Coastal Crisis to the Fore at Biennale
    • KSUM Invites Kerala Startups to Showcase Innovations at Convergence India Expo 2026 in New Delhi
    • Research by BRIC-RGCB Scientists Sheds New Light on Brain Development, Neural Stem Cell Maintenance
    • Kerala Nets Investment Commitments of Rs 1,17,000 cr at WEF, Davos
    • CIAL International Cargo Business Summit to be held on January 31 and February 1

    NewsExperts.in

    • മലയാളം
    • മലയാളം

    What’s New ?

    • Documentary Uppuveedukal Brings Kochi’s Silent Coastal Crisis to the Fore at Biennale
    • KSUM Invites Kerala Startups to Showcase Innovations at Convergence India Expo 2026 in New Delhi
    • Research by BRIC-RGCB Scientists Sheds New Light on Brain Development, Neural Stem Cell Maintenance
    • Kerala Nets Investment Commitments of Rs 1,17,000 cr at WEF, Davos
    • CIAL International Cargo Business Summit to be held on January 31 and February 1

    Newsexperts.in - powered by Klickevents Infosolutions (P) LTD