

തിരുവനന്തപുരം: ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ( ഐഎസ്ഡിസി), തിരുവനന്തപുരം മാർ ഇവാനിയോസ് ഓട്ടോണോമസ് കോളജുമായി ധാരണാപത്രം ഒപ്പുവെച്ചു. വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരമുള്ള എസിസിഎ അംഗീകൃത ബി.കോം കോഴ്സുകൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു സ്ഥാപനങ്ങളും പരസ്പര സഹകരണം ഉറപ്പാക്കുന്നത്. മാർ ഇവാനിയോസ് കോളജിൽ നടന്ന ചടങ്ങിൽ ഐഎസ്ഡിസി റീജിയണൽ മേധാവി ശരത് വേണുഗോപാൽ, കോളജ് പ്രിൻസിപ്പാൾ ഡോ. മീരാ ജോർജ്ജ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സർട്ടിഫൈഡ് ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ആഗോള സംഘടനനായ എസിസിഎയുടെ അംഗീകാരം കരസ്ഥമാക്കുവാൻ പുതിയ പങ്കാളിത്തം സഹായകമാകുമെന്ന് പ്രിൻസിപ്പാൾ ഡോ. മീര ജോർജ്ജ് പറഞ്ഞു. ആധുനിക കാലത്ത് വ്യവസായ മേഖല ആവശ്യപ്പെടുന്ന നൈപുണ്യം വിദ്യാർത്ഥികൾക്ക് ഉറപ്പുവരുത്തുകയെന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും അവർ വ്യക്തമാക്കി.
“ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾക്ക് ആഗോള നിലവാരമുള്ള നൈപുണ്യം ഉറപ്പുവരുത്തുക, പുതിയ തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്നീ ലക്ഷ്യത്തോടെ രാജ്യത്തെ 300 -ൽ ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സർവകലാശാലകളുമായും സഹകരിച്ചുപ്രവർത്തിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനമാണ് ഐഎസ്ഡിസി. എസിസിഎ സംയോജിത കോഴ്സുകളിലൂടെ മികച്ച പ്രൊഫഷണലുകളെ വാർത്തെടുക്കുവാൻ കഴിയും. വിദ്യാർത്ഥികൾക്ക് തൊഴിൽ രംഗത്തെ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള കാര്യങ്ങൾ പഠിക്കുവാനും ലോകോത്തര നിലവാരമുള്ള സർട്ടിഫിക്കറ്റ് കരസ്ഥമാക്കുവാനും പുതിയ പങ്കാളിത്തം വഴിയൊരുക്കും “- ഐഎസ്ഡിസി റീജിയണൽ മേധാവി ശരത് വേണുഗോപാൽ പറഞ്ഞു.
ചടങ്ങിൽ ഐഎസ്ഡിസി അസി. മാനേജർ അമൽ രാജ്, ബർസർ ഫാ. തോമസ് കൈയാലക്കൽ, വൈസ് പ്രിൻസിപ്പാൾ ഫാ. ഗീവർഗീസ് വലിയച്ചാങ്ങവീട്ടിൽ, കൊമേഴ്സ് വിഭാഗം മേധാവി ഡോ. സരിൻ തോമസ്, കൊമേഴ്സ് വിഭാഗം (സെൽഫ് ഫിനാൻസ്) മേധാവി ഡോ. ജോർജ്ജി കെ.ഐ, കോളജ് പ്രോഗ്രാം കോർഡിനേറ്റർ (ബികോം അക്കൗണ്ട്‌സ് & ഓഡിറ്റ്) ഡോ. സാജോ ജോസഫ് എന്നിവർ പങ്കെടുത്തു

more recommended stories
വാല്യു എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പദവി സ്കൂട്ടിന്തിരുവനന്തപുരം: 51ാമത് എടിഡബ്ല്യു എയര്‍ലൈന്‍ ഇന്‍ഡസ്ട്രി അച്ചീവ്.
അരുൺ മാമൻ ആത്മ ചെയർമാൻകൊച്ചി: ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (ആത്മ).
കൈകോര്‍ത്ത് റിലയന്‍സ് ജിയോയും മസ്ക്കും; ഇന്റര്‍നെറ്റിന് ഇനി ചെലവ് കുറയും; വേഗത കൂടുംമുംബൈ/കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്.
ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് ഇ-കൊമേഴ്സ് വിപണിയിലേക്ക് വഴിയൊരുക്കി ആമസോണ്‍ ഇന്ത്യ- യൂത്ത്4ജോബ്സ് സഹകരണംകൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട്.
കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും ടൈഗേഴ്സിനും വിജയംആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും.
വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള ഹാന്‍ഡ്ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തുതിരുവനന്തപുരം: വനിത സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക്.
ജീവൻ രക്ഷിച്ച സുവർണ്ണ നിമിഷങ്ങൾ: പോലീസ് ഉദ്യോഗസ്ഥന് പുതുജന്മംതിരുവനന്തപുരം: സഹപ്രവർത്തകരുടെ സമയോചിത ഇടപെടലും വിദഗ്ദ്ധ വൈദ്യസഹായത്തിലൂടെയും.
കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്പിലേക്ക് വാതില്‍ തുറന്ന് കെഎസ് യുഎംതിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതില്‍.
വിദ്യാ ബാലന് ഫെഡറൽ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡർകൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍.
യുഎഇ റോഡ് ഷോ സംഘടിപ്പിച്ചുകൊച്ചി: യുഎഇയിലെ ഉം അൽ ക്വയ്ൻ ഫ്രീ.