

തിരുവനന്തപുരം: ക്ഷേത്രങ്ങൾക്ക് സമ്പൂർണ്ണ ഡിജിറ്റൽ സൊല്യൂഷൻ നൽകുന്നതിന്റെ ഭാഗമായി ആറ്റുകാൽ ദേവി ക്ഷേത്രത്തിലേക്ക് ഇന്ററാക്റ്റീവ് കിയോസ്‌ക് കൈമാറി സൗത്ത് ഇന്ത്യൻ ബാങ്ക്. ക്ഷേത്രത്തിലെ പണമിടപാടുകൾ, പൂജ വഴിപാടുകൾ എന്നിവ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഡിജിറ്റൽവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിയോസ്‌ക് സ്ഥാപിച്ചത്.
വഴിപാടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും തുകയും ഭക്തരുടെ പേരുവിവരങ്ങളും നക്ഷത്രവും കൃത്യമായി മെഷീനിൽ രേഖപ്പെടുത്തിയാൽ ഓൺലൈൻ ആയി പണം അടച്ച് രസീത് കൈപ്പറ്റാൻ സാധിക്കും. എല്ലാ യുപിഐ പണമിടപാടുകളും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാനും ക്യുആർ കോഡ് സ്കാൻ ചെയ്തു പണം അടയ്ക്കാനും കിയോസ്കിലൂടെ സാധിക്കും.
ഭക്തർക്ക് സ്വയം ഇടപാടുകൾ നടത്താൻ കഴിയുന്ന രീതിയിലാണ് കിയോസ്കിന്റെ പ്രവർത്തണമെന്നതിനാൽ കൗണ്ടറിനു മുന്നിലുള്ള തിരക്ക് പരമാവധി നിയന്ത്രിക്കാനും ക്ഷേത്ര സന്ദർശനം സുഗമമാക്കാനും സാധിക്കും. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങ് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ ചിത്ര എച്ച് ആദ്യ ഇടപാടു നടത്തി ഉദ്‌ഘാടനം ചെയ്തു.
ആറ്റുകാൽ ട്രസ്റ്റ് പ്രസിഡന്റ് ശോഭ വി, ട്രഷറർ ഗീത കുമാരി, വൈസ് പ്രസിഡന്റ് കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി അനുമോദ്, സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഹെഡ് പ്രവീൺ റോയ്, ഡിജിറ്റൽ പ്രൊഡക്റ്റ്‌സ് ഹെഡ് വിഭ കെ കെ, എജിഎം ഹരിശങ്കർ എസ്, ഡിജിറ്റൽ സെയിൽസ് ഹെഡ് വിശ്വരാജ് വി, ക്ലസ്റ്റർ ഹെഡ് ശ്രീജിത്ത് പി വി, ട്രിവാൻഡ്രം മെയിൻ ബ്രാഞ്ച് മാനേജർ ശ്രീജിത്ത് പി എന്നിവർ പങ്കെടുത്തു.

more recommended stories
കെസിഎ പ്രസിഡൻ്റ്സ് കപ്പ് കിരീടം റോയൽസിന്ന്തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോൽസ്. ഫൈനലിലെ.
വാല്യു എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പദവി സ്കൂട്ടിന്തിരുവനന്തപുരം: 51ാമത് എടിഡബ്ല്യു എയര്‍ലൈന്‍ ഇന്‍ഡസ്ട്രി അച്ചീവ്.
അരുൺ മാമൻ ആത്മ ചെയർമാൻകൊച്ചി: ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (ആത്മ).
കൈകോര്‍ത്ത് റിലയന്‍സ് ജിയോയും മസ്ക്കും; ഇന്റര്‍നെറ്റിന് ഇനി ചെലവ് കുറയും; വേഗത കൂടുംമുംബൈ/കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്.
ഐഎസ്ഡിസിയും മാർ ഇവാനിയോസ് കോളജും ധാരണാപത്രം ഒപ്പുവെച്ചുതിരുവനന്തപുരം: ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ( ഐഎസ്ഡിസി),.
ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് ഇ-കൊമേഴ്സ് വിപണിയിലേക്ക് വഴിയൊരുക്കി ആമസോണ്‍ ഇന്ത്യ- യൂത്ത്4ജോബ്സ് സഹകരണംകൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട്.
കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും ടൈഗേഴ്സിനും വിജയംആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും.
വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള ഹാന്‍ഡ്ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തുതിരുവനന്തപുരം: വനിത സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക്.
ജീവൻ രക്ഷിച്ച സുവർണ്ണ നിമിഷങ്ങൾ: പോലീസ് ഉദ്യോഗസ്ഥന് പുതുജന്മംതിരുവനന്തപുരം: സഹപ്രവർത്തകരുടെ സമയോചിത ഇടപെടലും വിദഗ്ദ്ധ വൈദ്യസഹായത്തിലൂടെയും.
കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്പിലേക്ക് വാതില്‍ തുറന്ന് കെഎസ് യുഎംതിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതില്‍.