

കൊച്ചി:
രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നും 138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (നീല മുത്തൂറ്റ്) പതാക വാഹക സ്ഥാപനവുമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് സ്പാര്‍ക്ക് അവാര്‍ഡിന്‍റെ ഗ്രാന്‍ഡ് പ്രീമിയറില്‍ രാജ്യത്തെ ചെറുകിട ബിസിനസ്സ് ഉടമകളെ ആദരിച്ചു. ഇവരുടെ അതിജീവനശേഷി, നൂതനചിന്ത, നിശ്ചയദാര്‍ഢ്യം എന്നിവയാണ് ആദരിച്ചത്.
ചടങ്ങില്‍ ബോളിവുഡ് താരവും ബ്രാന്‍ഡ് അംബാസഡറുമായ ഷാരൂഖ് ഖാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 28 മികച്ച ചെറുകിട ബിസിനസ്സുകള്‍ക്ക് മൊമന്‍റോകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. വ്യവസായ പ്രമുഖര്‍ ഉള്‍പ്പെട്ട ഒരു സ്വതന്ത്ര ജൂറി നടത്തിയ വ്യക്തമായ വിലയിരുത്തലിലൂടെ 4000-ത്തിലധികമിടങ്ങളില്‍ നിന്നായി ലഭിച്ച 38,000-ത്തിലധികം നോമിനേഷനുകളില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്.
വാര്‍ഷിക വരുമാനം 20 ലക്ഷം രൂപയില്‍ താഴെയിലുള്ള ചെറുകിട ബിസിനസ് ഉടമകള്‍ക്ക് ഒരു വേദി നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്പാര്‍ക്ക് അവാര്‍ഡ്. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ഈ സംരംഭകരുടെ പരിശ്രമങ്ങളെയും സംഭാവനകളെയും അംഗീകരിച്ചുകൊണ്ട് അവരെ ആദരിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.
ചെറുകിട ബിസിനസ്സ് ഉടമകള്‍ ബിഹാര്‍, ഗുജറാത്ത്, ലഖ്നൗ, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഡല്‍ഹി, ഒറീസ, കേരളം, തമിഴ്നാട്, രാജസ്ഥാന്‍ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇത് ഇന്ത്യയിലുടനീളമുള്ള സമ്പന്നമായ സംരംഭക മനോഭാവത്തെയാണ് പ്രകടമാക്കുന്നത്. വസ്ത്രവ്യാപാരം, ചായക്കട, കൃഷി, സ്പെയര്‍ പാര്‍ട്സ് വര്‍ക്ക്ഷോപ്പ്, മൊബൈല്‍ ഷോപ്പുകള്‍, പലചരക്ക് കടകള്‍ തുടങ്ങി വിവിധ മേഖലകളിലായി അവരുടെ സംരംഭങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്, വുമണ്‍ എന്‍റര്‍പ്രണര്‍ ഓഫ് ദ ഇയര്‍, എമര്‍ജിംഗ് ലീഡര്‍ ഓഫ് ദ ഇയര്‍, ഇന്നൊവേറ്റര്‍ ഓഫ് ദ ഇയര്‍, ടെക് ട്രെയില്‍ബ്ലേസര്‍, സോഷ്യല്‍ ഇംപാക്റ്റ് ലീഡര്‍, ഫാസ്റ്റസ്റ്റ് ഗ്രോയിംഗ് ബിസിനസ് എന്നിങ്ങനെ ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കിയത്.
more recommended stories
International Spice Routes Conference to Begin on Jan 6KOCHI:Revisiting the fabled Spice Route that.
Cyberpark’s Wattlecorp Marks Seven Years of Cybersecurity ExcellenceKOZHIKODE:Wattlecorp Cybersecurity Labs, headquartered at Govt..
V.P Nandakumar Honoured at FICCI Kerala Policy ConclaveKOCHI:FICCI Kerala Chairman and Manappuram Finance.
Top Scholars to Lead Sessions at Global Spice Routes ConclaveKOCHI:The three-day International Spice Routes Conference.
MSDE Concludes Week-long Kaushal Manthan to Shape Skilling Roadmap for 2026NEW DELHI:Jayant Chaudhary, Minister of State.
Aster Medcity Supports Community Welfare at Munakkal Musaris Beach FestivalTHRISSUR:As part of the Munakkal Musaris.
KSUM Invites EoIs from Startups to Set Up Offices in its Digital HubKOCHI:Kerala Startup Mission (KSUM) has invited.
Ambuja Cements’ Integrated CSR Interventions Transform Entire Family’s Future in Marwar MundwaJAIPUR:Ambuja Cements, the 9th largest building.
Global Spice Routes Conclave to Unveil Heritage NetworkTHIRUVANANTHAPURAM:Declaration of the Spice Routes Heritage.
KSUM Launches Workspace Demand SurveyKOCHI:Kerala Startup Mission (KSUM) has launched.