

കൊച്ചി:
108- ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫെഡറൽ ബാങ്ക് രാജ്യവ്യാപകമായി നടത്തിയ ‘ഡ്രോപ്‌സ് ഓഫ് ഹോപ് 3.0’ രക്തദാനയജ്ഞത്തിലൂടെ 80 ലക്ഷം മില്ലിലിറ്റർ രക്തം സമാഹരിച്ചു. ഫെഡറൽ ബാങ്ക് ജീവനക്കാരുടെ സന്നദ്ധ സംരംഭമായ സൺഷൈൻ, രാജ്യത്തെ 312 ഇടങ്ങളിൽ നടത്തിയ രക്തദാന ക്യാംപുകളിലൂടെയാണ് ഇത്രയും രക്തം ശേഖരിച്ചത്. ഏകദേശം 70,284 ജീവനുകൾ രക്ഷിക്കാൻ പര്യാപ്തമായ അളവാണിത്. തുടർച്ചയായ മൂന്നാം വർഷമാണ് ഫെഡറൽ ബാങ്ക് രാജ്യവ്യാപക രക്തദാന യജ്‌ഞം സംഘടിപ്പിക്കുന്നത്.
ബാങ്കിങ് പ്രവർത്തനങ്ങൾക്കുപരി സമൂഹത്തിനാകെ നന്മ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുകയെന്ന ഫെഡറൽ ബാങ്ക് സ്ഥാപകന്റെ കാഴ്ചപ്പാടിനോടുള്ള ആദരവായാണ് ഡ്രോപ്‌സ് ഓഫ് ഹോപ് 3.0 സംഘടിപ്പിച്ചതെന്ന് ഫെഡറൽ ബാങ്ക് ചീഫ് എച്ച് ആർ ഓഫീസർ രാജനാരായണൻ എൻ പറഞ്ഞു. രക്തദാനത്തിൽ അണിചേർന്നവരിൽ 82 ശതമാനവും പൊതുജനങ്ങളാണെന്നത് ഫെഡറൽ ബാങ്കിന് സമൂഹത്തോടുള്ള സാമൂഹിക പ്രതിബദ്ധയുടെ പ്രാധാന്യത്തെ തെളിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആകെ 17,607 പേരാണ് രക്തദാനം നടത്തിയത്. രക്തദാനയജ്ഞത്തിന്റെ ആദ്യ എഡിഷനെ അപേക്ഷിച്ച് പതിമൂന്നര ഇരട്ടി ആളുകളാണ് ഇത്തവണ പങ്കെടുത്തത്.
more recommended stories
myHart Starcare Hospital Treats a Patient with MyClipKOZHIKODE: myHart Starcare ,Calicut has successfully.
Amrita Hospital, Kochi to Host Indian Myeloma Congress 2026KOCHI:Amrita Hospital, Kochi will serve as.
Amrita Hospital, Kochi Treats Rare Fetus-in-Fetu CaseKOCHI:Amrita Hospital, Kochi have successfully performed.
Aster Medcity Celebrates International Day of Persons with DisabilityKOCHI:The Physical Medicine and Rehabilitation (PMR).
Makers of Johnson’s Baby Supports Training of Over 2 Lakh Healthcare WorkersMUMBAI:Every mother remembers the magic of.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവിലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20.
അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവിവിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20.
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുംതിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന.
യുപിഐ സര്‍ക്കിളില്‍ പ്രതിമാസം 15,000 രൂപ വരെ പൂര്‍ണ ഡെലിഗേഷന്‍ സൗകര്യം ലഭ്യമാക്കുംകൊച്ചി: ഭീം പെയ്മെന്‍റ് ആപ്പിലുള്ള യുപിഐ സര്‍ക്കിളില്‍.
പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി ബിനാലെ വേദികള്കൊച്ചി: പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ്.